Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightബേപ്പൂർ തുറമുഖം...

ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

text_fields
bookmark_border
Beypur port
cancel
camera_alt

ബേപ്പൂർ തുറമുഖം (ഫയൽ ചിത്രം)

ബേ​പ്പൂ​ർ: വി​ദേ​ശ​ക​പ്പ​ലു​ക​ൾ​ക്ക് നേ​രി​ട്ടെ​ത്താ​വു​ന്ന രാ​ജ്യാ​ന്ത​ര​നി​ല​വാ​ര​ത്തി​ലേ​ക്ക് ബേ​പ്പൂ​ർ തു​റ​മു​ഖം സ​ജ്ജ​മാ​കു​ന്നു. വി​ദേ​ശ ക​പ്പ​ലു​ക​ൾ അ​ടു​പ്പി​ക്കു​ന്ന​തി​നും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ് ആ​ൻ​ഡ് പോ​ർ​ട്ട് ഫെ​സി​ലി​റ്റി സെ​ക്യൂ​രി​റ്റി (ഐ.​എ​സ്.​പി.​എ​സ്) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​താ​യി തു​റ​മു​ഖം-​മ്യൂ​സി​യം പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ അ​റി​യി​ച്ചു.

ഐ.​എ​സ്.​പി.​എ​സ് കോ​ഡ് ല​ഭ്യ​മാ​യ​തോ​ടെ തു​റ​മു​ഖം രാ​ജ്യാ​ന്ത​ര​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഐ.​എ​സ് പി.​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി എം.​എം.​ഡി നി​ർ​ദേ​ശ​പ്ര​കാ​രം തു​റ​മു​ഖ​ത്ത് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തു​റ​മു​ഖ അ​തി​ർ​ത്തി​ക്ക് ര​ണ്ട് മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന ചു​റ്റു​മ​തി​ൽ 2.4 മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തി. അ​തി​നു മു​ക​ളി​ൽ ക​മ്പി​വേ​ലി​യും സ്ഥാ​പി​ച്ചു. തു​റ​മു​ഖ ക​വാ​ട​ത്തി​ൽ എ​ക്സ്റേ സ്കാ​നി​ങ് സം​വി​ധാ​ന​വും മെ​റ്റ​ൽ ഡി​റ്റ​ക്ട​റും സ്ഥാ​പി​ച്ചു. തു​റ​മു​ഖ​ത്തേ​ക്ക് അ​ടു​ക്കു​ന്ന ക​പ്പ​ലു​ക​ളും ചെ​റു വെ​സ​ലു​ക​ളും തി​രി​ച്ച​റി​യാ​ൻ ഓ​ട്ടോ​മാ​റ്റി​ക് റ​ഡാ​ർ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഫി​ലും മ​റ്റും ആ​ധു​നി​ക വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​നം ഒ​രു​ക്കി​യ​തി​നൊ​പ്പം തു​റ​മു​ഖ​ത്തെ മു​ഖ്യ ക​വാ​ട​വും പാ​സ​ഞ്ച​ർ ഗേ​റ്റും പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്തു.

മ​ർ​ക്ക​ന്റൈ​യി​ൽ ച​ട്ട​പ്ര​കാ​രം ഐ.​എ​സ്.​പി.​എ​സ് കോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന തു​റ​മു​ഖ​ങ്ങ​ളി​ൽ മാ​ത്ര​മേ വി​ദേ​ശ ക​പ്പ​ലു​ക​ൾ അ​ടു​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. കോ​ഡ് ല​ഭി​ച്ച​തോ​ടെ വി​ദേ​ശ കാ​ർ​ഗോ-​പാ​സ​ഞ്ച​ർ ക​പ്പ​ലു​ക​ൾ​ക്ക് ബേ​പ്പൂ​രി​ലേ​ക്ക് നേ​രി​ട്ട് വ​രാ​ൻ വ​ഴി​യൊ​രു​ങ്ങി. മാ​ത്ര​മ​ല്ല രാ​ജ്യാ​ന്ത​ര യു​ണീ​ക് ഐ​ഡ​ന്റി​റ്റി ന​മ്പ​ർ ല​ഭി​ക്കു​ന്ന മ​ല​ബാ​റി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യി ബേ​പ്പൂ​ർ മാ​റി. വ​ലി​യ ക​പ്പ​ലു​ക​ൾ​ക്ക് ബേ​പ്പൂ​ർ തീ​ര​ത്ത് എ​ത്തു​ന്ന​തി​നാ​യി ഡ്ര​ഡ്ജി​ങ് പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beypur port
News Summary - Beypur port to international standard
Next Story