
ബേപ്പൂർ സ്വദേശിയുടെ കൊല: ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്
text_fieldsതാനൂർ: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേപ്പൂർ സ്വദേശി വൈശാഖിെൻറ (27) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരപരിക്ക്. തൈറോയ്ഡ് ഗ്ലാൻഡ് തകർന്ന നിലയിലും ശ്വാസനാളം പൊട്ടിയും തൊണ്ടക്കുഴി നുറുങ്ങിയും അന്നനാളം കീറിയ നിലയിലുമാണ്.
അകത്ത് ഗുരുതര പരിക്കാണെങ്കിലും ശരീരത്തിന് പുറത്ത് അടയാളമൊന്നും കാഴ്ചയിലില്ല. വൈശാഖിെൻറ മൃതദേഹം കണ്ടെത്തിയ കുളത്തിനോട് ചേർന്നുള്ള താനൂർ പി.വി.എസ് തിയറ്ററുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പതിനാലോളം പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് ഉണ്ടാവൂ എന്നാണ് പൊലീസ് പറയുന്നത്. തിയറ്ററിലും പരിസരങ്ങളിലുമായി സംഭവ ദിവസങ്ങളിൽ എത്തിയ എല്ലാവരുടെയും മൊഴിയെടുക്കുന്നുണ്ട്.
