Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightബേപ്പൂരിൽ നിർമിച്ച...

ബേപ്പൂരിൽ നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്

text_fields
bookmark_border
barge
cancel
camera_alt

ബേപ്പൂരിൽ നിർമിച്ച ഇരുമ്പ് ബാർജ്, ടഗ്ഗിൽ കെട്ടിവലിച്ച് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നു

ബേ​പ്പൂ​ര്‍: മ​രം​കൊ​ണ്ടു​ള്ള ഉ​രു​നി​ര്‍മാ​ണ​ത്തി​ന് ലോ​ക ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ച ബേ​പ്പൂ​രി​ല്‍നി​ന്ന് ഇ​രു​മ്പ് കൊ​ണ്ടു​ള്ള ബാ​ര്‍ജും നി​ർ​മി​ച്ചു. ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നാ​യി അ​ലി ആ​ൻ​ഡ് ക​മ്പ​നി​യാ​ണ് ക​രു​വ​ന്‍തി​രു​ത്തി​യി​ലെ യാ​ർ​ഡി​ൽ ബാ​ര്‍ജി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഹോ​പ്പ​ര്‍ ബാ​ര്‍ജി​ന് ‘എ​ച്ച്.​ബി. ജോ​ണി’ എ​ന്നാ​ണ് പേ​ര്.

ബേ​പ്പൂ​രി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​രു​മ്പ് കൊ​ണ്ടു​ള്ള ബാ​ര്‍ജി​ന്റെ നി​ര്‍മാ​ണം ന​ട​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലെ ചെ​റു ദ്വീ​പു​ക​ൾ​ക്കി​ട​യി​ലെ സ​മു​ദ്ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ്ണും ച​ളി​യും കോ​രി​യെ​ടു​ത്ത് നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​ണ് ബാ​ര്‍ജ് ഉ​പ​യോ​ഗി​ക്കു​ക.

ഇ​ന്ത്യ​ന്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ഷി​പ്പി​ങ്ങി​ന്റെ (മും​ബൈ) അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ല​ക്ഷ​ദ്വീ​പ് ട​ഗ്ഗ് ‘ക​ല്‍പ്പി​റ്റി’ ക്യാ​പ്റ്റ​ന്‍ ജ്യോ​തി​ഷ്‌ കു​മാ​ര്‍, ചീ​ഫ് ഓ​ഫി​സ​ര്‍ ദി​ലീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ​ത്തി ഹോ​പ്പ​ര്‍ ബാ​ര്‍ജി​നെ ല​ക്ഷ​ദ്വീ​പി​ന്റെ ട​ഗ്ഗി​ൽ കെ​ട്ടി​വ​ലി​ച്ച് ക​വ​ര​ത്തി ദ്വീ​പി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ബേ​പ്പൂ​ര്‍ തു​റ​മു​ഖ പൈ​ല​റ്റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഷി​പ്പി​ങ് ഏ​ജ​ന്‍സി​യാ​യ പി​യേ​ഴ്‌​സ്‌​ല​സ്ലി ക​മ്പ​നി​യു​ടെ ഒ.​എം. വ​സ​ന്ത്കു​മാ​ര്‍, ഹോ​പ്പ​ര്‍ ബാ​ര്‍ജ് നി​ര്‍മാ​ണ​ക്ക​മ്പ​നി​യു​ടെ സ​ലീം തു​ട​ങ്ങി​യ​വ​ര്‍ ഹോ​പ്പ​ര്‍ ബാ​ര്‍ജി​നെ​യും ട​ഗ്ഗി​നെ​യും യാ​ത്ര​യാ​ക്കാ​ന്‍ തു​റ​മു​ഖ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bargebeypuriron barge
News Summary - An iron barge made in Beypur to Lakshadweep
Next Story