ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
text_fieldsബഷീർ
ബേപ്പൂർ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. നടുവട്ടം തോണിച്ചിറ റോഡ് മാരുതി സ്റ്റോപ്പിനു സമീപം താമസിക്കുന്ന കുനിയിൽ ബഷീറാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അരക്കിണറിൽവെച്ചായിരുന്നു അപകടം. മകനെ ട്യൂഷൻ ക്ലാസിലേക്ക് കൊണ്ടുപോകുേമ്പാൾ എതിരെ വന്ന ൈബക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബഷീറിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന് നിസ്സാര പരിക്കുണ്ട്. കല്ലായി പഴയ ലക്ഷ്മി ടാക്കീസിനു സമീപം സ്റ്റേഷനറിക്കട നടത്തുകയാണ് ബഷീർ. മൃതദേഹം വൈകീട്ട് മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഖദീജ. ഭാര്യ: സിജിത. മക്കൾ: സഫ്വാൻ, അമീൻ, അൻഫാൻ. സഹോദരങ്ങൾ: അഹ്മദ് കോയ, സൈദു, കരീം, മുനീറ, സുഹറ, സഫിയ.

