സ്കൂട്ടറിൽ മദ്യവിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsസുധീഷ്
ബേപ്പൂർ: സ്കൂട്ടറിൽ അനധികൃത മദ്യവിൽപന നടത്തിയയാൾ അറസ്റ്റിലായി. 10 കുപ്പി ഇന്ത്യൻനിർമിത വിദേശമദ്യവുമായി ചീർപ്പ് പാലം കിഴക്കുമ്പാടം കാരത്തറ സുധീഷിനെയാണ് (42) ബേപ്പൂർ പൊലീസ് പിടികൂടിയത്. ബി.സി റോഡ്, മാഞ്ചോട്, ചീർപ്പ് പാലം, തോണിച്ചിറ എന്നിവിടങ്ങളിൽ വ്യാപക മദ്യവിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബി.സി റോഡിലെ മാഞ്ചോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇയാൾ സ്കൂട്ടർ സഹിതം പിടികൂടിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ കെ. ദീപ്തി ലാൽ, സീനിയർ സി.പി.ഒ കെ. ജിതേഷ്, സി.പി.ഒ പി. അനീഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

