ജൂലൈ 5 മുതൽ ബീഫിന് വില കൂടും; കിലോക്ക് വർധിക്കുന്നത് 100 രൂപ വരെ!
text_fieldsകോഴിക്കോട്: ജില്ലയിൽ ബീഫ് വില വർധിപ്പിക്കാൻ ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് തീരുമാനിച്ചു. എല്ലുള്ളതിന് കിലോക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോക്ക് 460 രൂപയുമായി വർധിക്കും. ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ല ജനറല്‍ ബോഡി യോഗമാണ് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവില്‍ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായുമാണ് വില.
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വില വർധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയിക്കുണ്ടായ വിലയിടുവുമാണ് വില വർധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് പറഞ്ഞു. ചെലവൂര്‍ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയിത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ജംഷീര്‍, ജില്ല സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, ട്രഷറര്‍ ഇസ്ഹാക്ക് മൂഴിക്കല്‍, അബ്ദുൽ ഹമീദ്, റഊഫ് പൊറ്റമ്മല്‍, അഷറഫ് കടലുണ്ടി, നാസര്‍ കല്ലായി, മനാഫ് പന്നിയങ്കര, നൗഫല്‍ പറമ്പത്ത്, ലിബാസ് തടമ്പാട്ട് താഴം എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് മുമ്പ് ഇറച്ചിക്കും വില വർധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാൽ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാൽ പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിന്റെയും വില കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിനിടയിലാണ് ഇപ്പോൾ ബീഫിന്റെയും വില വർധനവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

