സ്കൂൾ ഗ്രൗണ്ടിൽ തേനീച്ചകളുടെ ആക്രമണം; 11 വിദ്യാർഥികൾക്കും നാട്ടുകാരനും പരിക്ക്
text_fieldsകൊയിലാണ്ടി: സ്കൂൾ ഗ്രൗണ്ടിൽ തേനീച്ചകളുടെ ആക്രമണം. 11 വിദ്യാർഥികൾക്കും നാട്ടുകാരനും പരിക്കേറ്റു. കൂട്ടമായെത്തിയ തേനീച്ചകൾ കാരയാട് യു.പി സ്കൂളിലെ കുട്ടികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യാർഥികൾക്കാണ് കുത്തേറ്റത്. വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെയാണ് നാട്ടുകാരനും തേനീച്ചയുടെ കുത്തേറ്റത്. ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഒമ്പതുപേരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും ഒരു വിദ്യാർഥിയെ പേരാമ്പ്ര ഗവ. അശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂൾ വിട്ട ഉടനെയാണ് സംഭവം. അയാൻ ശരീഫിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: അശ്വിൻ ബാബു, വൈഗ ബാബു, അനുദേവ്, മുഹമ്മദ് അഫ്നാദ്, വാസുദേവ് ഹരീഷ്, നിവേദ്, സിദ്ധാർഥ്, നിവേദ്കൃഷ്ണ, ഷഹാന ഫാത്തിമ. നാട്ടുകാരനായ അസ് ലം (49)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

