Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക് കവർച്ചശ്രമം:...

ബാങ്ക് കവർച്ചശ്രമം: രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
ബാങ്ക് കവർച്ചശ്രമം: രണ്ടു പേർ അറസ്റ്റിൽ
cancel

കൊയിലാണ്ടി: ബാങ്ക് കവർച്ചശ്രമം നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ സർവിസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖ കുത്തിത്തുറന്നായിരുന്നു മോഷണശ്രമം. നടുവണ്ണൂർ കാവിൽ പുറായിൽ വിനു (47), നടേരി മഞ്ഞളാട് കുന്ന് അഷ്റഫ് (24) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽ ജയിലിലാണ് അഷ്റഫ്. ഇയാൾ പേരാമ്പ്രയിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ചചെയ്ത കേസിലും കൂട്ടുപ്രതിയാണ്. ജൂലൈ 15ന് പുലർച്ചെയാണ് കീഴരിയൂർ സർവിസ് ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണശ്രമം നടന്നത്.

വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, എസ്.ഐ വിഷ്ണു സജീവ്, എ.എസ്. പ്രദീപ്, എസ്.സി.പി ഒ. വിനീത്, ഒ.കെ. സുരേഷ്, എസ്.പി.ഒ വിനീഷ്, പ്രതീഷ് എന്നിവരാണ് കേസന്വേഷിച്ചത്.

Show Full Article
TAGS:bank robberykozhikode
News Summary - Bank robbery attempt: Two arrested
Next Story