ബാങ്ക് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക് കല്ലായി റോഡ് ശാഖയിൽനിന്ന് വ്യാജരേഖയുണ്ടാക്കിയും ആൾമാറാട്ടം നടത്തിയും 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കടലുണ്ടി സുമതി നിവാസിൽ കെ.പി. പ്രദീപൻ, മൊടക്കല്ലൂർ പാലക്കൽ വീട്ടിൽ സിജുലാൽ എന്നിവരാണ് അറസ്റ്റിലായത്.
2013ലാണ് സംഭവം. സിജുലാലിെൻറ ബന്ധുവിെൻറ ഭൂമി പണയംെവച്ചതെന്ന കാര്യം മറച്ചുവെച്ച് വ്യാജരേഖയുണ്ടാക്കി സിറ്റി സർവിസ് ബാങ്കിൽ വെച്ച് 26 ലക്ഷം രൂപ വായ്പ എടുത്തു എന്നാണ് കേസ്. ബാങ്കിെൻറ പരാതിയിൽ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന സിജുലാലിനെ കൂത്തുപറമ്പിൽ വെച്ചും പ്രദീപനെ കടലുണ്ടിയിൽ വെച്ചുമാണ് പിടികൂടിയത്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ടൗൺ എസ്.എച്ച്.ഒ ഉമേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

