Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightമങ്കയത്ത് വീണ്ടും...

മങ്കയത്ത് വീണ്ടും കാട്ടുതീ; നാല് ഏക്കർ കത്തിനശിച്ചു

text_fields
bookmark_border
മങ്കയത്ത് വീണ്ടും കാട്ടുതീ; നാല് ഏക്കർ കത്തിനശിച്ചു
cancel
camera_alt

മങ്കയം എറമ്പറ്റ വളവിനു താഴെ സ്വകാര്യവ്യക്തികളുടെ തോട്ടഭൂമിയിൽ കാട്ടുതീ പടർന്നപ്പോൾ

ബാലുശ്ശേരി: കിനാലൂർ മങ്കയത്ത് തോട്ടഭൂമിയിൽ വീണ്ടും കാട്ടുതീ പടർന്നു. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ മങ്കയം കൈതച്ചാൽ എറമ്പറ്റ വളവിനു താഴെ സ്വകാര്യ തോട്ട ഭൂമിയിലാണ് ഇന്നലെ തീപടർന്നത്.

എറമ്പറ്റ വളവിലെ കുന്നിൻ ചെരുവിലെ പുൽമേടും ഉണങ്ങിയ കുറ്റിക്കാടുകളും തീപിടിച്ചതോടെ ആളിക്കത്തി. റബർ മരങ്ങളില്ലാതിരുന്നതും ജനവാസ കേന്ദ്രത്തിന് ഏറെ അകലെയായതും കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. നരിക്കുനി ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ മൂന്നു യൂനിറ്റും കൊയിലാണ്ടിയിൽനിന്ന് ഒരു യൂനിറ്റു ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കനത്ത വേനൽചൂടിൽ ഇടയ്ക്കിടെ പ്രദേശത്ത് കാട്ടുതീ പടരുന്നത് പ്രദേശവാസികളെയും കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിൽ എത്രയും പെട്ടെന്ന് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യം ശക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireMankayam
News Summary - wildfire again in Mankayam; Four acres were burned
Next Story