നാരകശേരി-രാമല്ലൂർ തോട് പറയും ഒരു മാലിന്യക്കഥ
text_fieldsകളവാഴകൾ നിറഞ്ഞ നാരകശേരി -രാമല്ലൂർ തോട്
നന്മണ്ട: ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിലുൾപ്പെടുത്തിയ നാരകശേരി - രാമല്ലൂർ തോട് ഒഴുക്ക് നിലച്ച് നാശോന്മുഖമാകുന്നു. ജലസേചന വകുപ്പിെൻറ ഫണ്ട് ഉപയോഗിച്ച് നീർത്തടപദ്ധതിയിലുൾപ്പെടുത്തിയ തോടാണ് കളവാഴകൾ നിറഞ്ഞും മാലിന്യം കെട്ടികിടന്നും നാശോന്മുഖമായി കൊണ്ടിരിക്കുന്നത്.
നാരകശേരി താഴത്ത് നിന്ന് രാമല്ലൂർ വരെ തോടിന് ഇരുവശവും കെട്ടുകയും തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ, നാരകശേരി തൊട്ട് 12 ലെ കൊല്ലങ്കണ്ടി പുറായി വരെ മാലിന്യം നീക്കം ചെയ്തതല്ലാതെ പൊന്തക്കാടുകളാൽ ആവരണം ചെയ്യപ്പെട്ട അന്താനത്ത് താഴം, തിരുമാലക്കണ്ടിതാഴം ഭാഗങ്ങളിൽ ഒരു പ്രവൃത്തിയും നടന്നില്ല.
പനച്ചിങ്ങൽതാഴം വരെ കളവാഴകളും പ്ലാസ്റ്റിക് മാലിന്യവും ഈ തോടിെൻറ ഒഴുക്ക് പരിപൂർണമായും തടയപ്പെടുന്നു.
ഈ തോട് ഒഴുകുന്ന പ്രദേശത്തെ നെൽവയലുകളാവട്ടെ മൂന്നു പുകിൽകൃഷി ചെയ്യുന്നവയലുകളാണ്. നീർത്തട പദ്ധതി എന്ന പേര് കടലാസിലൊതുങ്ങിയതായി കർഷകർ ആരോപിക്കുന്നു.