Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightവയലട ടൂറിസം പദ്ധതി;...

വയലട ടൂറിസം പദ്ധതി; ഇന്ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
വയലട ടൂറിസം പദ്ധതി; ഇന്ന് നാടിന് സമർപ്പിക്കും
cancel
camera_alt

വയലട മുള്ളൻപാറയിൽനിന്നുള്ള കക്കയം റിസർവോയർ കാഴ്ചകൾ 

ബാ​ലു​ശ്ശേ​രി: വ​യ​ല​ട ടൂ​റി​സം പ​ദ്ധ​തി ഞാ​യ​റാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. മ​ല​ബാ​റി​ന്റെ ഗ​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​യ​ല​ട​യി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ മു​ഖേ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി​യ വ​യ​ല​ട ടൂ​റി​സം ഡെ​വ​ല​പ്മെ​ന്റ് പ​ദ്ധ​തി രാ​വി​ലെ രാ​വി​ലെ ഒ​മ്പ​തി​ന് പൊ​തു​മ​രാ​മ​ത്ത് -ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

അ​ഡ്വ. കെ.​എം. സ​ചി​ൻ​ദേ​വ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടൂ​റി​സം ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ടി.​ജി. അ​ഭി​ലാ​ഷ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ശ​ശി മു​ഖ്യാ​തി​ഥി​യാ​കും.

മു​ൻ എം.​എ​ൽ.​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1400 അ​ടി ഉ​യ​ര​ത്തി​ലാ​ണ് വ​യ​ല​ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം. മു​ള്ള​ൻ​പാ​റ​യി​ൽ​നി​ന്നു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ന്റെ കാ​ഴ്ച​യും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

കോ​ട്ട​ക്കു​ന്ന് ആ​ദി​വാ​സി ഊ​രും കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യ സ്ഥ​ല​മാ​യി​ട്ടു​ണ്ട്. വ​യ​ല​ട​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഒ​ട്ട​ന​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നീ​രൊ​ഴു​ക്കു​ക​ളു​മു​ണ്ട്. ഇ​പ്പോ​ൾ​ത​ന്നെ ഇ​വി​ടേ​ക്ക് നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ദി​നം​പ്ര​തി​യെ​ന്നോ​ണ​മെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism projectvayalada
News Summary - vayalada tourism project
Next Story