Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഏഴുകണ്ടിയിൽ...

ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവം: മൂന്നുപേർ റിമാൻഡിൽ

text_fields
bookmark_border
ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവം: മൂന്നുപേർ റിമാൻഡിൽ
cancel

ബാ​ലു​ശ്ശേ​രി: വാ​യ്പ കൊ​ടു​ത്ത 500 രൂ​പ തി​രി​ച്ചു​ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കി​നാ​ലൂ​ർ ഏ​ഴു​ക​ണ്ടി​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ റി​മാ​ൻ​ഡി​ലാ​യി.

ക​രു​മ​ല കു​ന്നു​മ്മ​ൽ ബ​ബി​ജി​ത്ത് (41), കി​നാ​ലൂ​ർ കൈ​ത​ച്ചാ​ലി​ൽ മ​നീ​ഷ് (37), ക​രു​മ​ല പാ​റ​ച്ചാ​ലി​ൽ ശ​ര​ത് ലാ​ൽ (36) എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ നെ​ഞ്ചി​നും വ​യ​റി​നും കു​ത്തേ​റ്റ സ​ജി​ത്, ഷി​ജാ​ദ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കി​നാ​ലൂ​ർ വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്രം സ്ഥ​ല​ത്തെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യും മ​ദ്യ​പാ​ന​വും ത​കൃ​തി​യാ​ണ്. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ട് ബാ​ഗ് നി​റ​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചെ​ങ്കി​ലും പു​ക​യി​ല പി​ടി​ച്ചെ​ടു​ത്ത് ഇ​യാ​ളെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.

വ്യ​വ​സാ​യ വി​ക​സ​ന​കേ​ന്ദ്ര​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രെ ല​ക്ഷ്യം​വെ​ച്ചാ​ണ് നാ​ട്ടി​ൽ ത​ന്നെ​യു​ള്ള ല​ഹ​രി സം​ഘ​ങ്ങ​ൾ വി​ല​സു​ന്ന​ത്. കി​നാ​ലൂ​ർ ഏ​ഴു​ക​ണ്ടി​യി​ൽ രാ​ത്രി 10ന് ​ശേ​ഷം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​ഴു​ക​ണ്ടി​യി​ലെ ചി​ല ക​ട​ക​ളി​ൽ രാ​ത്രി ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. രാ​ത്രി 10ന് ​ക​ട​ക​ൾ നി​ർ​ബ​ന്ധ​മാ​യി അ​ട​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വീ​ണ്ടും നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedremandKinalur Ezhukandi
News Summary - Two people were stabbed in Ezhukandi: Three people are in remand
Next Story