എസ്റ്റേറ്റ്മുക്ക് -തലയാട് റോഡിൽ യാത്ര ദുഷ്കരം
text_fieldsഎസ്റ്റേറ്റ്മുക്ക് -തലയാട് റോഡിൽ രാജഗിരി അങ്ങാടിയിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട ഭാഗത്ത് നാട്ടുകാർ ടിന്നും ബോർഡും സ്ഥാപിച്ച നിലയിൽ
ബാലുശ്ശേരി: എസ്റ്റേറ്റ്മുക്ക് -തലയാട് റോഡിൽ യാത്ര ദുഷ്കരമാകുന്നു. രാജഗിരി അങ്ങാടിയിൽ റോഡ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് റോഡ് തകർന്നാണ് കുഴികൾ രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുന്നതിനാൽ നാട്ടുകാർ കുഴിയിൽ ബോർഡ് വെച്ചിരിക്കയാണ്.
കക്കയം ഡാം സൈറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി തെച്ചിപ്പാലത്തിന്റെ പുനർനിർമാണ പ്രവൃത്തിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. ഇവിടെ താൽക്കാലികമായി നിർമിച്ച റോഡ് കനത്ത മഴയെ തുടർന്ന് തകർന്നിട്ടുണ്ട്. കക്കയം, കരിയാത്തുംപാറ, വയലട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡു കൂടിയാണിത്.

