ട്രാഫിക് നിയന്ത്രണങ്ങൾക്ക് പുല്ലുവില; നടപ്പാത കൈയേറി ഇരുചക്രവാഹന പാർക്കിങ്
text_fieldsബാലുശ്ശേരി ബസ് സ്റ്റാൻഡിനുസമീപം എസ്.ബി.ഐക്ക് മുന്നിലെ ഫൂട്പാത്തിൽ ഇരുചക്രവാഹനങ്ങൾ
നിർത്തിയിട്ട നിലയിൽ
ബാലുശ്ശേരി: ട്രാഫിക് നിയന്ത്രണങ്ങൾക്ക് പുല്ലുവില. ബാലുശ്ശേരി ടൗണിൽ നടപ്പാത കൈയേറി ഇരുചക്ര വാഹനങ്ങൾ നിർത്തുന്നത് പതിവാകുന്നു. ബാലുശ്ശേരി ടൗണിൽ ട്രാഫിക് പരിഷ്കരണങ്ങളുടെ ഭാഗമായി രണ്ടു മാസം മുമ്പ് വാഹനങ്ങളുടെ പാർക്കിങ്ങിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപിച്ചാണ് ഇപ്പോഴും വാഹനങ്ങളുടെ പാർക്കിങ്. നവീകരിച്ച നടപ്പാത കൈയേറിയാണിപ്പോൾ ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത്. ഇതാകട്ടെ കാൽനടയാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.