Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഗ്രാമീണരുടെ...

ഗ്രാമീണരുടെ വിളക്കുമരമായി തെഞ്ചേരി ഇല്ലം കൃഷ്ണൻ നമ്പൂതിരി

text_fields
bookmark_border
ഗ്രാമീണരുടെ വിളക്കുമരമായി തെഞ്ചേരി ഇല്ലം കൃഷ്ണൻ നമ്പൂതിരി
cancel
camera_alt

കൃഷ്ണൻ നമ്പൂതിരി

നന്മണ്ട: എട്ടു ശസ്ത്രക്രിയക്ക് വിധേയനായ റിട്ട. അധ്യാപകൻ വീട്ടുമുറ്റത്ത് സ്ഥിരം പന്തലൊരുക്കി വർഷങ്ങളായി നാടി​െൻറ വെളിച്ചമാവുകയാണ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ രാമല്ലൂർ തെഞ്ചേരി ഇല്ലം കൃഷ്ണൻ നമ്പൂതിരിയാണ് സ്വന്തം രോഗാവസ്ഥ മറന്ന് വിജ്ഞാനവഴി തുറന്ന് ഗ്രാമീണരുടെ വിളക്കുമരമായി ശോഭിക്കുന്നത്.

കലണ്ടറിലെ ഓരോ ദിനാഘോഷത്തിനും ഈ അങ്കണം വേദിയാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സാംസ്കാരിക സംഗമം. ഉള്ള്യേരി ശങ്കരമാരാറിൽനിന്ന്​ അഭ്യസിച്ച ചെണ്ടമേളം ഇന്നും വിദ്യാർഥികൾക്കെന്നല്ല യുവാക്കൾക്കും പകർന്നുനൽകുന്നു. മക്കളായ ഡോ. ഗോപകുമാറും ആർക്കിടെക്ട്​ ദേവകുമാറും പിതാവിനോടൊപ്പം കൊട്ടിക്കയറും. സംശയ ദൂരീകരണത്തിനായി വരുന്ന കുട്ടികൾക്കും 'സൗജന്യ സേവനം'. കലാസ്വാദകൻ കൂടിയായ ഈ ഗുരു അന്യംനിന്നുപോകുന്ന കലകളെ പുനരുജ്ജീവിപ്പിക്കുന്നതും ത​െൻറ വീടി​െൻറ അങ്കണത്തിലെ വിസ്മയക്കാഴ്ചയാണ്.

മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ അസുഖത്തെ ആത്മവിശ്വാസത്തോടെ നേരിട്ടതിന് 2018ൽ കോളജ് അധികൃതർ പൊന്നാട അണിയിച്ചിരുന്നതായി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. അവിടെ രോഗി മാത്രമായിരുന്നില്ല. തന്നെപ്പോലെ രോഗബാധിതരായി കിടക്കുന്ന ഒട്ടേറെ പേർക്ക് സാന്ത്വനത്തി​െൻറ കൈത്താങ്ങായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഒരുവിധത്തിൽ പറഞ്ഞാൽ അവിടെയും രോഗികൾക്ക് വേണ്ട കൗൺസലിങ് നടത്തി ആത്മവിശ്വാസവും ആത്മധൈര്യവും നൽകുന്ന അധ്യാപക െൻറ റോളിലായിരുന്നു. അർബുദം എല്ലാറ്റി​െൻറയും അവസാനമെന്ന തെറ്റിദ്ധാരണ സ്വജീവിതത്തിലൂടെ തിരുത്തിയ വ്യക്തിയാണ് കൃഷ്ണൻ നമ്പൂതിരി. ജീവകാരുണ്യ പ്രവർത്തനത്തിലും ഇദ്ദേഹം നിറസാന്നിധ്യമാണ്. ഭാര്യ അധ്യാപികയായ ഭാരതിയും എല്ലാറ്റിനും ഒപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thenchery Krishnan Namboothiri
Next Story