Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightബാലുശ്ശേരി...

ബാലുശ്ശേരി അറപ്പീടികയിൽ കടകളിൽ മോഷണം; വസ്ത്രങ്ങളും പണവും കവർന്നു

text_fields
bookmark_border
ബാലുശ്ശേരി അറപ്പീടികയിൽ കടകളിൽ മോഷണം; വസ്ത്രങ്ങളും പണവും കവർന്നു
cancel
camera_alt

ബാലുശ്ശേരി അറപ്പീടികയിലെ റെഡിമെയ്ഡ് ഷോപ്പിൽ മോഷ്​ടാക്കളുടെ സി.സി ടി.വി ദൃശ്യം 

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി​യി​ൽ ര​ണ്ടു ക​ട​ക​ളി​ൽനിന്ന്​ വ​സ്ത്ര​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ബാ​ലു​ശ്ശേ​രി മു​ക്കി​ലെ വി.​കെ. ചി​ക്ക​ൻ സെൻറ​റി​‍െൻറ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ​ക്ക് പ​ണം ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് അ​റ​പ്പീ​ടി​ക​യി​ലെ ലോ​ക്ക​പ്പ് റെ​ഡി​മെ​യ്ഡ് ഷോ​പ്പി​‍െൻറ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ 20,000 ത്തോ​ളം രൂ​പ​യു​ടെ റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളും മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 2500 രൂ​പ​യും ക​വ​ർ​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി ടി.​വി കാ​മ​റ​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ത​ല​യ​ട​ക്കം മൂ​ടി​യ വ​സ്ത്രം ധ​രി​ച്ച് മൂ​ന്നു പേ​ർ അ​ക​ത്തു​ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യു​ട​മ മ​ട​വ​ൻ​ക​ണ്ടി അ​ൻ​സി​ത്ത് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ന​ന്മ​ണ്ട​യി​ലും ഇ​തേ​ദി​വ​സം മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ൽ ര​ണ്ടു മാ​സം മു​മ്പ് ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പൊ​ലീ​സ്​ നൈ​റ്റ് പ​ട്രോ​ളി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftbalussery
News Summary - theft at shops in balussery
Next Story