Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേർച്ചപ്പെട്ടി തകർത്ത് മോഷണം; പ്രതി പിടിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: എരമംഗലത്ത് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. അവിടനല്ലൂർ താന്നിക്കോത്ത് മീത്തൽ ടി.എം. സതീശനാണ് പിടിയിലായത്.
കഴിഞ്ഞ മാസം 18ന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളവുനടത്തിയശേഷം സമീപ ജില്ലയിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ പേരാമ്പ്ര ഡിവൈ.എസ്.പി കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും മറ്റ് സ്റ്റേഷൻ പരിധികളിലും സമീപ ജില്ലകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
Next Story

