Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightചൂടേറിയ രാഷ്​ട്രീയ...

ചൂടേറിയ രാഷ്​ട്രീയ ചർച്ചകൾ ഓർമ; ബി.ടി.ആർ മന്ദിരം പൊളിക്കുന്നു

text_fields
bookmark_border
btr building
cancel
camera_alt

പൊളിച്ചുമാറ്റുന്ന ബാലുശ്ശേരിയിലെ ബി.ടി.ആർ മന്ദിരം

ബാ​ലു​ശ്ശേ​രി: ഒ​ട്ടേ​റെ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ സാ​മീ​പ്യ​ത്തി​നും ചൂ​ടേ​റി​യ രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ച്ച ബാ​ലു​ശ്ശേ​രി​യി​ലെ ബി.​ടി.​ആ​ർ മ​ന്ദി​രം പൊ​ളി​ക്കു​ന്നു. കാ​ൽ​നൂ​റ്റാ​ണ്ട് സി.​പി.​എം ബാ​ലു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ച്ച ബി.​ടി.​ആ​ർ മ​ന്ദി​രം ടൗ​ൺ വി​ക​സ​ന സൗ​ക​ര്യ​ത്തി​നാ​യാ​ണ് പൊ​ളി​ക്കു​ന്ന​ത്. ഈ​ന്തോ​ല മ​ഠ​ത്തി​ൽ മാ​ധ​വ​ൻ നാ​യ​രു​ടെ കു​ടും​ബം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 2.9 സെൻറ്​ സ്ഥ​ല​ത്ത് 1994ലാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം പ​ണി​ത​ത്. ഇ​തേ വ​ർ​ഷം ജ​നു​വ​രി ഒ​മ്പ​തി​ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രാ​ണ്​ കെ​ട്ടി​ട ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​കാ​ശ് കാ​രാ​ട്ട്, സീ​താ​റാം യെ​ച്ചൂ​രി, വൃ​ന്ദാ​കാ​രാ​ട്ട് തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രും ബി.​ടി.​ആ​ർ മ​ന്ദി​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ചൂ​ടേ​റി​യ രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും ഇ​വി​ട​ത്തെ മു​റി​ക​ൾ സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടു​ണ്ട്.

15 വ​ർ​ഷം മു​മ്പ് ബാ​ലു​ശ്ശേ​രി​യി​ൽ ന​ട​ന്ന ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്- സി.​പി.​എം സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ബി.​ടി.​ആ​ർ മ​ന്ദി​ര​ത്തി​നു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫി​സ് വാ​തി​ലു​ക​ളും ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ന്നി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ പാ​ർ​ട്ടി ഓ​ഫി​സ് സം​ര​ക്ഷ​ണ​ത്തി​നാ​യി നൂ​റു​ക​ണ​ക്കി​ന്‌ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യ കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ൽ കാ​വ​ലി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സും ഈ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. വൈ​കു​ണ്ഠ​ത്തി​ന​ടു​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BTR buildingbuilding demolishing
News Summary - The BTR building is being demolished
Next Story