Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്​റ്റിൽ; സഹാധ്യാപകൻ ഒളിവിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്​റ്റിൽ; സഹാധ്യാപകൻ ഒളിവിൽ
cancel

ബാ​ലു​ശ്ശേ​രി: പ​ഠ​ന​യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സി​ൽ ബാ​ലു​ശ്ശേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സി​യാ​ദി​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കേ​സി​ൽ പ്ര​തി​യാ​യ സ​ഹാ​ധ്യാ​പ​ക​ൻ ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി പ്ര​ബീ​ഷ് ഒ​ളി​വി​ലാ​ണ്.

ഫെ​ബ്രു​വ​രി​യി​ൽ ഊ​ട്ടി​യി​ലേ​ക്ക് പ​ഠ​ന​യാ​ത്ര​ക്ക്​ പോ​യ​പ്പോ​ൾ അ​ധ്യാ​പ​ക​ർ പീ​ഡി​​പ്പി​ച്ചുവെന്നാണ്​​ കേ​സ്. തി​രി​ച്ചെ​ത്തി​യ ഉ​ട​നെ പെ​ൺ​കു​ട്ടി പീ​ഡ​ന വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ്രി​ൻ​സി​പ്പ​ലി​ന്​ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ​രാ​തി പൊ​ലീ​സി​ന്​ കൈ​മാ​റാ​തെ പ്രി​ൻ​സി​പ്പ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​റേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വൈ​കി​യ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ൽ സ്​​കൂ​ളി​ൽ വെ​ച്ച് വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് നീ​തി ല​ഭി​ക്കാ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി എ​സ്.​ഐ. പ്ര​ജീ​ഷ്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ. മ​ധു എ​ന്നി​വ​രുടെ നേതൃത്വത്തിലാണ്​ ​പ്രതിയെ അ​റ​സ്​​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststudent molestedteacher arrested
News Summary - Teacher arrested for molesting student; another teacher absconding
Next Story