തലയാട്-കക്കയം റോഡിലെ കുഴി അപകട ഭീഷണിയാകുന്നു
text_fieldsബാലുശ്ശേരി: തലയാട്-കക്കയം റോഡിൽ 26ാം മൈലിൽ റോഡ് തകർന്ന് ഗർത്തമായത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. തൊട്ടുതാഴെ കാട് നിറഞ്ഞ കൊല്ലിയാണ്. രാത്രികാലങ്ങളിലെ വാഹന യാത്രക്കാർക്കാണ് ഏറെ ഭീഷണിയാകുന്നത്. ഹെയർപിൻ വളവുകളുള്ള റോഡാണിത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം സൈറ്റ്, കരിയാത്തൻ പാറ, തോണിക്കടവ് ഭാഗങ്ങളിലേക്ക് നിരവധി സഞ്ചാരികളാണ് ഈ വഴി വാഹനങ്ങളിലൂടെ കടന്നുപോകുന്നത്.
കക്കയം ഡാം സൈറ്റ് റോഡ് നവീകരണത്തിനായി 10 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നവീകരണ പ്രവൃത്തിയുടെ ഭാഗമായി പടിക്കൽവയൽ ഭാഗത്ത് പഴയ പാലം പുതുക്കിപ്പണിയുന്നതു മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇത് പൂർത്തീകരിക്കാത്ത നിലയിലുമാണ്.

