Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഅമിതവേഗവും എയർഹോണും:...

അമിതവേഗവും എയർഹോണും: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ വിളയാട്ടം

text_fields
bookmark_border
private bus service
cancel

ന​ന്മ​ണ്ട: ബ​സ്‍യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വി​ള​യാ​ട്ടം. കോ​ഴി​​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ബ​സ് സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​ത് മു​ത​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ നി​രോ​ധി​ത എ​യ​ർ ഹോ​ണ​ടി​ച്ചാ​ണ് മി​ക്ക ബ​സു​ക​ളും പ​ര​ക്കം പാ​യു​ന്ന​ത്.

അ​മി​ത​വേ​ഗ​വും പെ​ട്ടെ​ന്നു​ള്ള ബ്രേ​ക്കി​ട​ലും കാ​ര​ണം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ജീ​വ​ൻ പ​ണ​യം​വെ​ച്ച് യാ​​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​റും ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ബ​സു​ക​ൾ പ​റ​പ​റ​ക്കു​ന്ന​ത്. ര​ണ്ടു ബ​സു​ക​ൾ ത​മ്മി​ൽ നി​ശ്ചി​ത സ​മ​യം ഇ​ട​വേ​ള​ക​ളു​ണ്ടാ​യി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും മ​റ്റും കാ​ര​ണം പ​റ​ഞ്ഞാ​ണ് ഈ ​കു​തി​പ്പ്.

യാ​​ത്ര​ക്കാ​ർ താ​ര​ത​മ്യേ​ന കു​റ​വു​ള്ള ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ബ​സു​ക​ളാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​വി​ലെ​യും മി​ന്ന​ൽ​വേ​ഗ​ത്തി​ൽ കു​തി​ക്കു​​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട്-​ബാ​ല​ശ്ശേ​രി റു​ട്ടി​ലോ​ടു​ന്ന യൂ​നി​റ്റി ബ​സി​ലെ ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട്-​കു​റു​മ്പൊ​യി​ൽ റൂ​ട്ടി​ലെ ഹ​നു​ജ ബ​സി​ന്റെ ക​ണ്ണാ​ടി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു.

ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കോ​ഴി​ക്കോ​ട് നി​ന്ന് ബാ​ലു​ശ്ശേ​രി​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​തേ ബ​സി​ന്റെ അ​മി​ത​വേ​ഗ​ത്തെ ചോ​ദ്യം​ചെ​യ്ത വീ​ട്ട​മ്മ​യോ​ട് ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത അ​തേ ബ​സാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സ​വും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത്. ഇ​തേ ബ​സി​ന്റെ അ​മി​ത​വേ​ഗ​ത്തെ ചോ​ദ്യം​ചെ​യ്ത് കാ​ർ യാ​ത്ര​ക്കാ​ര​നും രം​ഗ​ത്തെ​ത്തി. ബാ​ലു​ശ്ശേ​രി മു​ക്കി​ൽ​വെ​ച്ച് ഡ്രൈ​വ​റെ താ​ക്കീ​തും ചെ​യ്തു.

ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. ന​ന്മ​ണ്ട​യി​ൽ ജോ. ​ആ​ർ.​ടി.​ഒ അ​ധി​കൃ​ത​രു​ണ്ടെ​ങ്കി​ലും ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും എ​യ​ർ​ഹോ​ണ​ടി​യും ത​ട​യു​ന്ന​തി​ൽ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളും ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളും സ്വാ​ധീ​നം ചെ​ലു​ത്തി ബ​സ് ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​താ​ണ് നി​യ​മ​ലം​ഘ​നം കൂ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
TAGS:private busbalusserikozhikode
News Summary - Speeding and Air Horn-Private buses on Kozhikode-Balussery route becomes dangerous
Next Story