Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightസ്പെ​ഷ​ൽ റെ​യ്ഡ്;...

സ്പെ​ഷ​ൽ റെ​യ്ഡ്; പി​ടി​കി​ട്ടാ​പ്പു​ള്ളി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ്പെ​ഷ​ൽ റെ​യ്ഡ്; പി​ടി​കി​ട്ടാ​പ്പു​ള്ളി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ഷിൽജേഷ്, പ്രകാശൻ

ബാ​ലു​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ​യും മു​ൻ കു​റ്റ​വാ​ളി​ക​ളെ​യും വാ​റ​ന്റ് നി​ല​വി​ലു​ള്ള​വ​രെ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച ക​ള​വു​കേ​സി​ലെ പ്ര​തി​ക​ളാ​യ പ​യ്യോ​ളി സ്വ​ദേ​ശി ഷി​ൽ​ജേ​ഷ് (32), മ​ദ്യ​വി​ൽ​പ​ന കേ​സി​ലെ പ്ര​തി ക​രി​യാ​ത്ത​ൻ​കാ​വ് കാ​യ​ക്ക​ൽ പ്ര​കാ​ശ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ക്കോ​ടി സ്വ​ദേ​ശി സ​ഞ്ജ​യ്, ചെ​പ്പ​വ​യ​ൽ ഫാ​സി​ൽ, വ​ട്ടോ​ളി ബ​സാ​ർ മൂ​ടാ​ട്ട് ഫ​ഹ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പ​രി​ശോ​ധ​ന​ക്ക് എ​സ്.​എ​ച്ച്.​ഒ ഐ.​പി. സു​രേ​ഷ്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ പി. ​റ​ഫീ​ഖ്, അ​ബ്ദു​ൽ റ​ഷീ​ദ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, ഗോ​കു​ൽ, സി.​പി.​ഒ​മാ​രാ​യ അ​ഭി​ൻ, ജ്യോ​തി​ഷ് രാ​ജ്, ഹോം​ഗാ​ർ​ഡ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidarrestspecial raid
News Summary - Special Raid- Two people arrested
Next Story