കർഷകന് സർക്കാറിെൻറ ഭാഗത്തുനിന്നുപോലും മാന്യത കിട്ടുന്നില്ല -പത്മശ്രീ ചെറുവയൽ രാമൻ
text_fieldsബാലുശ്ശേരി സർവോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കൃഷിയറിവ് പത്മശ്രീ ചെറുവയൽ
രാമൻ ഉദ്ഘാടനം ചെയ്യുന്നു
ബാലുശ്ശേരി: നാടിെൻറ നട്ടെല്ലായ കർഷകന് സർക്കാറിന്റെ ഭാഗത്തുനിന്നു പോലും മാന്യത കിട്ടുന്നില്ലെന്ന് പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ പറഞ്ഞു.കർഷകൻ എപ്പോഴും പിന്നാക്കം നിൽക്കുന്ന അവസ്ഥയാണ്. വ്യവസായ മേഖലക്ക് തുച്ഛമായ പലിശക്ക് വായ്പ നൽകുമ്പോൾ കൃഷിക്കാരന് വായ്പ പോലും കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ‘കൃഷിയറിവ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
സിവിൽ എൻജിനീയറിങ്ങിൽ പിഎച്ച്.ഡി നേടിയ ഡോ. എൻ. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു. മികച്ച കർഷകരായ കെ. ആയൻ, ഗോപാലകൃഷ്ണൻ മഞ്ഞപ്പാലം, കെ. ഖാദർ, കെ. പ്രദീപൻ, മോളി, കെ.പി. തങ്കമണി എന്നിവരെയും ആദരിച്ചു. കെ. ശിവദാസൻ, രാജൻ ബാലുശ്ശേരി, ആർ.കെ. പ്രഭാകരൻ, കെ. സോമൻ, ഡോ. എൻ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും പി. ഷംസീർ നന്ദിയും പറഞ്ഞു.