Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightമങ്കയം ക്വാറി...

മങ്കയം ക്വാറി പ്രവർത്തിപ്പിക്കാൻ നീക്കം; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

text_fields
bookmark_border
blocking panchayat secretary
cancel
camera_alt

മങ്കയം ക്വാറിക്ക് ലൈസൻസ് പുതുക്കിനൽകിയതിനെതിരെ സി.പി.എം പ്രവർത്തകർ പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ബാ​ലു​ശ്ശേ​രി: മ​ങ്ക​യം ക്വാ​റി വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സി.​പി.​എം കാ​ന്ത​ലാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു. ക്വാ​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ര​ണ്ടു കോ​ടി കൈ​ക്കൂ​ലി ചോ​ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ക്വാ​റി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് നി​ർ​ത്തി​വെ​ച്ച​ത്.

കാ​ന്ത​ലാ​ട് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക്വാ​റി ഉ​ട​മ​യോ​ട് ര​ണ്ടു കോ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ൺ സ​ന്ദേ​ശം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ക്വാ​റി അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​ന​മാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തു​ക്കി​ന​ൽ​കി​യ​തി​നെ​തി​രെ​യാ​ണ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

മങ്കയം ക്വാറി

ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ജീ​ന്ദ്ര​ൻ, ജ​ലീ​ൽ എ​ഴു​ക​ണ്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വ​യ​ല​ട, കി​നാ​ലൂ​ർ മ​ല​യി​ല​ക​ത്തൂ​ട്ട് എ​ന്നീ ക്വാ​റി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കി​യി​ട്ടു​ണ്ട്. ക്വാ​റി പ്ര​വ​ർ​ത്ത​നം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BlockadeKozhikode NewsMankayam QuarryGram Panchayat Secretary
News Summary - Mankayam Quarry; The Gram Panchayat Secretary was blocked
Next Story