കല്ലുകൊണ്ട് കുത്തി എ.ടി.എം തകർക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsഅഖീബുർ റഹ്മാൻ
ബാലുശ്ശേരി: പൂനൂരിൽ എ.ടി.എം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. അസം മൊറാബറ, മൊറിഗാവോൺ സ്വദേശി അഖീബുർറഹ്മാനെ (23) ആണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പൂനൂർ അങ്ങാടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിെൻറ എ.ടി.എം കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കല്ലുകൊണ്ട് കുത്തി തകർക്കാൻ ശ്രമിച്ചത്. എ.ടി.എമ്മിെൻറ മുൻഭാഗവും പിൻഭാഗവും തകർന്നെങ്കിലും പണം മോഷ്ടിക്കാൻ കഴിഞ്ഞില്ല. ബാങ്ക് ഉദ്യോഗസ്ഥർ സർവർ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.
ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടന്ന അന്വേഷണത്തിൽ പൂനൂരിെല താമസസ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഒരുവർഷം മുേമ്പ പൂനൂരിലെത്തിയ ഇയാൾ സ്വകാര്യ മില്ലിൽ ജോലി ചെയ്തുവരുകയാണ്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

