Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightകി​നാ​ലൂ​ർ...

കി​നാ​ലൂ​ർ കൈ​ത​ച്ചാ​ലി​ൽ വ​ൻ തീ​പി​ടി​ത്തം; 50 ഏ​ക്കറോളം ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
കി​നാ​ലൂ​ർ കൈ​ത​ച്ചാ​ലി​ൽ വ​ൻ തീ​പി​ടി​ത്തം; 50 ഏ​ക്കറോളം ക​ത്തി​ന​ശി​ച്ചു
cancel

ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​ർ എ​സ്റ്റേ​റ്റി​ലെ കൈ​ത​ച്ചാ​ൽ ഭാ​ഗ​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​മ്പ​ത് ഏ​ക്കറോ​ളം ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ങ്ക​യം റോ​ഡി​ൽ കൈ​ത​ച്ചാ​ൽ പാ​ടി​ക്ക് പി​ന്നി​ലാ​യു​ള്ള അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത്. തീ ​പ​ട​ർ​ന്ന് കൈ​ത​ച്ചാ​ൽ പാ​ടി​ക്ക് പി​റ​കി​ലെ മ​ല ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​രി​ക്കു​നി​യി​ൽ നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി​യെ​ങ്കി​ലും താ​ഴെ ഭാ​ഗം തീ ​അ​ണ​ച്ച​ത​ല്ലാ​തെ മു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

നാ​ലു മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചി​ട്ടും തീ​യ​ണ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും മു​ക​ളി​ലേ​ക്ക് വാ​ഹ​ന​ത്തി​ന് എ​ത്താ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ലും അ​ഗ്നി​ര​ക്ഷ സേ​ന സം​ഘം തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മു​പ്പ​ത് ഏ​ക്ര​യോ​ളം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. മ​ല​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള കൈ​ത​ച്ചാ​ൽ വ​ള​വി​ലെ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്കും തീ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തോ​ടെ തീ ​വീ​ണ്ടും കൈ​ത​ച്ചാ​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തെ മ​ല​യി​ലേ​ക്കും പ​ട​ർ​ന്നു.

ഇ​വി​ടെ​യും ഇ​രു​പ​ത് ഏ​ക്ര​യോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. സ​ന്ധ്യ​യോ​ടെ കു​ന്നി​ൻ മു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന തീ ​രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ഏ​താ​ണ്ട് അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണ്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​എം. ക​മ​ലാ​ക്ഷി, വാ​ർ​ഡ് അം​ഗം ഹൃ​ദ്യ എ​സ്. എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രാ​യ കെ.​കെ. ഉ​ണ്ണി, കെ.​എം. ജ​ലീ​ൽ, സോ​മ​ൻ, ജ​യ​ദേ​വ​ൻ, ശ​ശി, എ​ൻ.​പി. രാ​മ​ദാ​സ​ൻ എ​ന്നി​വ​ർ തീ​യ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ വ​ർ​ഷ​വും മ​ങ്ക​യം, കൈ​ത​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​ക്കാ​ടു​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​റു​ണ്ട്. സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ക​രു​തി​ക്കൂ​ട്ടി അ​ടി​ക്കാ​ടി​ന് തീ​യി​ടു​ന്ന​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

തീ ​പി​ടി​ത്തം കാ​ര​ണം ഒ​ട്ടേ​റെ ചെ​റു​ജീ​വി​ക​ളും പ​ക്ഷി​ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളും തീ​യി​ൽ വെ​ന്തെ​രി​ഞ്ഞ് ന​ശി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireKinalurKozhikode News
News Summary - Major fire breaks out at Kinalur Kaithachal
Next Story