നാലുവർഷം കൊണ്ട് കേരളം ഡിജിറ്റലായി അളക്കും -റവന്യൂ മന്ത്രി
text_fieldsപനങ്ങാട് വില്ലേജ് ഓഫിസ് കെട്ടിടം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
ബാലുശ്ശേരി: അടുത്ത നാല് വർഷം കൊണ്ട് കേരളത്തിലെ ഭൂവിഭവങ്ങൾ എന്താണെന്നറിയാൻ കഴിയുന്ന ടോപ്പോഗ്രാഫിക്കൽ സർവേയിലൂടെ കേരളം ഡിജിറ്റലായി അളക്കാൻ പോകുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ ഭൂപടത്തിൽ ഒരു ഡിജിറ്റൽവേലി എല്ലാവരുടെയും ഭൂമിക്കുചുറ്റും അടയാളപ്പെടുത്തുന്നതോടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പനങ്ങാട് വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്രം അസി. പ്രോജക്ട് മാനേജർ ഡെന്നിസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ.വി. ഖദീശ കുട്ടി, റംല മാടമ്പള്ളി കുന്നത്ത്, ഷാജി കെ. പണിക്കർ, അമ്പാടി ബാബുരാജ്, ദിനേശൻ പനങ്ങാട്, കെ.കെ. പ്രകാശിനി, ഹരീഷ് ത്രിവേണി, പി.പി. പ്രേമ, പി.കെ. സുനീർ, കോട്ടയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ എ. ഗീത സ്വാഗതവും സബ് കലക്ടർ ചെൽസാസിനി നന്ദിയും പറഞ്ഞു.