കക്കയം ഡാംസൈറ്റ് റോഡിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് തോട്ടപ്പയർ വള്ളി പടരുന്നു
text_fieldsകക്കയം ഡാംസൈറ്റ് റോഡിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് മരത്തിൽ വളർന്ന തോട്ടപ്പയർ വള്ളികൾ
ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡിലെ തോട്ടപ്പയർ വള്ളി വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലുമായി കിലോമീറ്ററുകളോളം വളർന്നുപന്തലിച്ചിരിക്കുന്ന തോട്ടപ്പയർ വള്ളികൾ വാഹനങ്ങൾക്ക് അപകടഭീതി സൃഷ്ടിക്കുകയാണ്. വള്ളിപ്പടർപ്പുകൾ റോഡോരത്തെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും പടർന്നുപിടിച്ചത് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നത് അപകടഭീഷണിയായിരിക്കുകയാണ്.
കക്കയം ഡാംസൈറ്റ് റോഡിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് തോട്ടപ്പയർ വള്ളി പടരുന്നുറോഡ് സൈഡിലെ ഓവുചാലുകൾ മൂടിക്കൊണ്ട് വള്ളിപ്പടർപ്പുകൾ പടർന്നത് വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഓവുചാലിലേക്ക് വീഴാൻ കാരണമാകുന്നുണ്ട്. റോഡോരത്തെ വള്ളിപ്പടർപ്പ് വെട്ടിമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

