പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറും നേർക്കുനേർ
text_fieldsബാലുശ്ശേരി: വാർഡിലെ പോരാട്ടം പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറും തമ്മിൽ. ബാലുശ്ശേരി പഞ്ചായത്ത് 14ാം വാർഡിലാണ് ഒരേ സ്കൂളിലെ പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറും തമ്മിൽ പോരാടുന്നത്. എരമംഗലം കെ.സി.എ.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായ ഉമ മഠത്തിൽ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. എതിർ സ്ഥാനാർഥിയായ സി.പി.എമ്മിലെ ഷെറിജ് കോമത്താകട്ടെ ഇതേ സ്കൂളിലെ പി.ടി.എ പ്രസിഡൻറും.
മൂന്നു വർഷമായി ഷെറിജ് പി.ടി.എ പ്രസിഡൻറ് സ്ഥാനത്തുണ്ട്. 23 വർഷമായി ഇവിടെ അധ്യാപികയായിരുന്ന ഉമ മഠത്തിൽ ഈ മാസം ഒന്നിനാണ് പ്രധാനാധ്യാപികയായി ചുമതലയേറ്റത്. വാർഡിലെ സിറ്റിങ് മെംബർകൂടിയായ ഇവർ 2015ലെ തെരഞ്ഞെടുപ്പിൽ 124 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോക്കല്ലൂരിലെ ഓട്ടോ ഡ്രൈവറായ ശശികുമാർ എടവലത്ത് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്.