Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_right'ഹാപ്പി ഗാർഡൻ' പ്രീ...

'ഹാപ്പി ഗാർഡൻ' പ്രീ പ്രൈമറി സ്കൂൾ ആറാം വാർഷികം

text_fields
bookmark_border
Happy Garden Pre Primary School 6th Anniversary
cancel

ഉള്ള്യേരി: മാമ്പൊയിലിൽ പ്രവർത്തിക്കുന്ന ഹാപ്പി ഗാർഡൻ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി സ്കൂളിന്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ​സിനിമ-ടി.വി താരം പ്രദീപ് ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാപ്പി ഗാർഡൻ പ്രിൻസിപ്പൽ എൻ.പി. ജ്യോതി ലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് റൂബിയ ഷംസ് അധ്യക്ഷത വഹിച്ചു. അഷ്റഫ് എൻ.പി, നാരായണൻ മാസ്റ്റർ, അബ്ദുർ റഹ്മാൻ വെള്ളിയോട്ടു ചാലിൽ, ജിഷ സുരേഷ് എന്നിവർ സംസാരിച്ചു.

വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച ധനസഹായവും പ്രദേശവാസിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - Happy Garden Pre Primary School 6th Anniversary
Next Story