Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഎ​സ്​​റ്റേ​റ്റ്...

എ​സ്​​റ്റേ​റ്റ് മു​ക്ക്-​ക​ക്ക​യം റോഡിന് നടുവിൽ വൈദ്യുതി തൂൺ; അപകട ഭീഷണി

text_fields
bookmark_border
എ​സ്​​റ്റേ​റ്റ് മു​ക്ക്-​ക​ക്ക​യം റോഡിന് നടുവിൽ വൈദ്യുതി തൂൺ; അപകട ഭീഷണി
cancel
camera_alt

എസ്​റ്റേറ്റ് മുക്ക് - കക്കയം റോഡിൽ തെച്ചി ഭാഗത്ത് വൈദ്യുതി തൂൺ റോഡിന് നടുവിലാക്കി കലുങ്ക് നിർമിച്ച നിലയിൽ

ബാ​ലു​ശ്ശേ​രി: വൈ​ദ്യു​തി തൂ​ൺ റോ​ഡി​ന്‌ ന​ടു​വി​ലാ​ക്കി ക​ലു​ങ്ക് നി​ർ​മാ​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്നു. എ​സ്​​റ്റേ​റ്റ് മു​ക്ക്-​ക​ക്ക​യം റോ​ഡി​ൽ തെ​ച്ചി ഭാ​ഗ​ത്ത് ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി തൂ​ണാ​ണ് റോ​ഡി​ന് ന​ടു​വി​ലാ​യ​ത്.

തൂ​ൺ കോ​ൺ​ക്രീ​റ്റ് ഇ​ട്ട് ഉ​റ​പ്പി​ച്ച​തോ​ടെ ഇ​നി മാ​റ്റി സ്ഥാ​പി​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​സ്​​റ്റേ​റ്റ് മു​ക്ക്-​ക​ക്ക​യം ഡാം ​സെ​റ്റ് റോ​ഡി​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എ​സ്.​ഇ.​ബി.​യും, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ നേ​ര​ത്തെ​ത​ന്നെ പി​ണ​ക്ക​ത്തി​ലാ​ണ്.

ക​ക്ക​യം പ​വ​ർ ഹൗ​സി​ലേ​ക്കും ഡാം ​സൈ​റ്റി​ലേ​ക്കു​മു​ള്ള ഭാ​രം കൂ​ടി​യ നി​ര​വ​ധി യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ വ​ലി​യ ലോ​റി​യി​ൽ ഈ ​റോ​ഡ് വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

റോ​ഡി​െൻറ ത​ക​ർ​ച്ച​ക്ക് അ​ട​ക്കം ഇ​ത് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് ക​രു​തു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്രം കൂ​ടി​യാ​യ ക​ക്ക​യ​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന് ന​ടു​വി​ലെ തൂ​ൺ അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric postkakkayam road
Next Story