ചേനാട്ടുമുക്ക് -പൊന്നരംതെരു റോഡ് തകർന്നു
text_fieldsകനത്ത മഴയെ തുടർന്ന് തകർന്ന ചേനാട്ടുമുക്ക് -പൊന്നരംതെരു റോഡിൽ ഓട്ടോറിക്ഷ താഴ്ന്ന നിലയിൽ
ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽപെടുന്ന ചേനാട്ടുമുക്ക് -പൊന്നരംതെരു ക്ഷേത്രം റോഡ് തകർന്ന് യാത്ര ദുഷ്കരമായി.
ബാലുശ്ശേരിയിൽനിന്ന് പനായി, മണ്ണാംപൊയിൽ, ബ്ലോക്ക് റോഡ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്.
എ.യു.പി സ്കൂളിലെ വിദ്യാർഥികളടക്കം നിരവധി കാൽനടക്കാരും ധാരാളം വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് തകർന്നത്.
ശക്തമായ ഉറവ കാരണം ടാറിങ് തകർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ചളിക്കുണ്ടായ റോഡിൽ രണ്ട് ഓട്ടോറിക്ഷയും കാറും ഇന്നലെ താഴ്ന്നുപോയിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

