ശുചിമുറി ടാങ്കിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകുന്നു; ബസ് സ്റ്റാൻഡ് ദുർഗന്ധമയം
text_fieldsബാലുശ്ശേരി ബസ് സ്റ്റാൻഡിലെ ശുചിമുറി ടാങ്കിൽനിന്നും മലിനജലം പുറത്തേക്കൊഴുകി കെട്ടിനിൽക്കുന്ന നിലയിൽ
ബാലുശ്ശേരി: ശുചിമുറി ടാങ്കിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകി ബസ് സ്റ്റാൻഡ് ദുർഗന്ധപൂരിതം. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറി ടാങ്കിൽനിന്നുള്ള മാലിന്യമാണ് പുറത്തേക്കൊഴുകുന്നത്.
അശാസ്ത്രീയമായി ചതുപ്പുസ്ഥലത്ത് ടാങ്ക് നിർമിച്ചതിനാൽ മഴപെയ്താൽ ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്. ആഴ്ചയിൽ ടാങ്കിൽനിന്നുള്ള മാലിന്യം നീക്കം ചെയ്തോ അല്ലെങ്കിൽ ഒരാഴ്ചക്കാലം ശുചിമുറി അടച്ചിട്ടോ ഒക്കെയാണ് പഞ്ചായത്ത് മുന്നോട്ടുപോകുന്നത്.
മൂന്നു കോടിയോളം രൂപ ചെലവിട്ട് നവീകരിച്ച ബസ് സ്റ്റാൻഡിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടാത്ത അവസ്ഥയാണ്. മഴക്കാലം വരുന്നതോടെ ശുചിമുറി പൂർണമായും അടച്ചിടേണ്ടിവരും.
പെട്ടെന്ന് വെള്ളം നിറയുന്ന ചതുപ്പ് നിലത്താണ് ശുചിമുറി ടാങ്ക് നിർമിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടം നിർമിച്ചത്. അശാസ്ത്രീയമായി ടാങ്ക് നിർമിച്ചതിനെതിരെ ഒട്ടേറെ പ്രതിഷേധ സമരങ്ങൾ നടന്നെങ്കിലും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.