Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനായ്ക്കളെ കാവൽ നിർത്തി...

നായ്ക്കളെ കാവൽ നിർത്തി ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമാണം

text_fields
bookmark_border
നായ്ക്കളെ കാവൽ നിർത്തി  ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമാണം
cancel
camera_alt

വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ

ബാ​ലു​ശ്ശേ​രി: നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ചാ​രാ​യ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും. പൂ​ന​ത്ത് ക​ണ്ണാ​ടി​പ്പൊ​യി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ മാ​ഞ്ചോ​ല​ക്ക​ൽ വീ​ട്ടി​ലാ​ണ് പ​റ​മ്പി​ലും വീ​ടി​ന​ക​ത്തും പു​റ​ത്തും ചു​റ്റി​ലു​മാ​യി പ​ത്തോ​ളം വി​ദേ​ശ നാ​യ്ക്ക​ളെ കാ​വ​ലാ​ക്കി മാ​സ​ങ്ങ​ളാ​യി ചാ​രാ​യ നി​ർ​മാ​ണം ന​ട​ന്നു​വ​ന്ന​ത്.

ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് ഐ.​ബി പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി. ​പ്ര​ജി​ത്ത് ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. ബേ​ബി​യും പാ​ർ​ട്ടി​യും മ​ഞ്ചോ​ല​ക്ക​ൽ മീ​ത്ത​ൽ മാ​ളു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 10 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. റെ​യ്ഡി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ. രാ​ജു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​റ​ഷീ​ദ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ മ​ഹി​ത, ഡ്രൈ​വ​ർ ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balusherry Excise
News Summary - Balusherry Excise
Next Story