ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം; ജനൽചില്ലുകളും കാറും തകർത്തതായി പരാതി
text_fieldsമണ്ണാംപൊയിൽ അരീപ്രംമുക്കിലെ കിഷോറിന്റെ വീടിന്റെ ജനൽചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ
പിൻഭാഗത്തെ ഗ്ലാസും അടിച്ചുതകർത്ത നിലയിൽ
ബാലുശ്ശേരി: മണ്ണാംപൊയിൽ അരീപ്രം മുക്കിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കോറോത്ത് കണ്ടി കിഷോറിനാണ് മർദനത്തില്‍ പരിക്കേറ്റത്. കിഷോറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും വീടിന്റെ ജനൽച്ചില്ലുകളും ആക്രമികൾ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു.
ആക്രമണത്തില്‍ മുതുകിലും പുറത്തും പരിക്കേറ്റ കിഷോര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അടുപ്പ് നിര്‍മാണത്തിനുള്ള സാധനങ്ങളുമായി ഗുഡ്സ് ഓട്ടോയില്‍ വീട്ടിലേക്ക് വരുമ്പോള്‍ അരീപ്രം മുക്കിനടുത്ത് നാല് പേർ സഞ്ചരിച്ച കാര്‍ ഗുഡ്സിനുനേരെ വന്നതായും സംഭവത്തില്‍ വാക്ക് തര്‍ക്കമുണ്ടായതായും കിഷോര്‍ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷം പിന്തുടർന്നു കാറിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നാണ് കിഷോര്‍ പറയുന്നത്.
കിഷോർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കിഷോറിന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിലേക്കെത്തിയ തങ്ങളെ കിഷോര്‍ ആക്രമിക്കുകയായിരുന്നുവെന്നാരോപിച്ച് നടക്കാവ് കണക്കുയില്‍ വിപിന്‍, ഭാര്യ അപര്‍ണ, നന്മണ്ട അരീപ്രംമുക്ക് അമന്‍കൃഷ്ണ എന്നിവര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്കി. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കിഷോറടക്കം കണ്ടാലറിയുന്ന രണ്ടാളുകളുടെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

