Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_right'അപ്ന ഘർ' പദ്ധതി...

'അപ്ന ഘർ' പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കും –മന്ത്രി ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
അപ്ന ഘർ പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കും –മന്ത്രി ടി.പി. രാമകൃഷ്ണൻ
cancel

ബാ​ലു​ശ്ശേ​രി: അ​പ്ന ഘ​ർ പ​ദ്ധ​തി സം​സ്​​ഥാ​ന​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന്​ തൊ​ഴി​ൽ-​എ​ക്സൈ​സ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ. അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വൃ​ത്തി​യു​ള്ള​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ്​ പ​ദ്ധ​തി. കി​നാ​ലൂ​രി​ൽ നി​ർ​മി​ക്കു​ന്ന ഹോ​സ്​​റ്റ​ലി​െൻറ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 500 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ പാ​ർ​പ്പി​ക്കു​ക. ചു​രു​ങ്ങി​യ വാ​ട​ക​യാ​ണ് ഈ​ടാ​ക്കു​ക.

കി​നാ​ലൂ​ർ കെ.​എ​സ്.​ഐ.​ഡി.​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഗ്രോ​ത്ത് സെൻറ​റി​ലെ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മൂ​ന്നു നി​ല​ക​ളി​ലാ​യി 520 ബെ​ഡു​ക​ളോ​ട് കൂ​ടി​യ ഹോ​സ്​​റ്റ​ൽ സ​മു​ച്ച​യ​മാ​ണ് ഭ​വ​നം ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

മൂ​ന്ന് നി​ല​ക​ളി​ലാ​യി 43,600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ്​ കെ​ട്ടി​ടം. ലോ​ബി ഏ​രി​യ, വാ​ർ​ഡ​ൻ മു​റി, ഓ​ഫി​സ് മു​റി, സി​ക്ക് റൂം, 180 ​പേ​ർ​ക്ക് സൗ​ക​ര്യ​മു​ള്ള ഡൈ​നി​ങ് ഏ​രി​യ, വ​ർ​ക് ഏ​രി​യ, സ്​​റ്റോ​ർ റൂം, ​ഡി​ഷ്‌ വാ​ഷ് ഏ​രി​യ എ​ന്നി​വ​യോ​ടു​കൂ​ടി​യ അ​ടു​ക്ക​ള, 48 ടോ​യ്‌​ല​റ്റു​ക​ൾ, ര​ണ്ട് കോ​ണി​പ്പ​ടി​ക​ൾ, റി​ക്രി​യേ​ഷ​ൻ റൂ​മു​ക​ൾ, സെ​ക്യൂ​രി​റ്റി കാ​ബി​ൻ, പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ, അ​ഗ്നി​ശ​മ​ന സം​വി​ധാ​നം, മ​ഴ​വെ​ള്ള സം​ഭ​ര​ണി, ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന യൂ​നി​റ്റ്, സീ​വേ​ജ് ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റ്, ഡീ​സ​ൽ ജ​ന​റേ​റ്റ​ർ സം​വി​ധാ​നം, 24 മ​ണി​ക്കൂ​ർ സെ​ക്യൂ​രി​റ്റി, സി.​സി.​ടി.​വി സം​വി​ധാ​നം എ​ന്നി​വ ഉ​ണ്ടാ​കും.

ച​ട​ങ്ങി​ൽ പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​എം. ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ന​ജീ​ബ് കാ​ന്ത​പു​രം, ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​ഹ​മ്മ​ദ്കോ​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. നാ​സ​ർ, ജി.​എ​ൽ. മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP Ramakrishnanapna ghar
News Summary - apna ghar Kerala TP Ramakrishnan
Next Story