അദാനി ഗ്യാസ്; കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ
text_fieldsകുന്നത്തെരു-നന്മണ്ട റോഡിൽ കുടിവെള്ളം നഷ്ടപ്പെടുന്നു
ബാലുശ്ശേരി: അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് തുടർക്കഥയാകുന്നു. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കരാറെടുത്ത പണിക്കാർ ഒരു ശ്രദ്ധയുമില്ലാതെ റോഡോരത്ത് കുഴിയെടുക്കുന്നതാണ് കാരണം. തൊഴിലാളികൾ തന്നിഷ്ടപ്രകാരം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നിടത്തെല്ലാം കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുകയാണ്.
കുന്നത്തെരു-നന്മണ്ട റോഡിൽ പൈപ്പ് ലൈൻ പൊട്ടിച്ചതിനാൽ ബുധനാഴ്ച ഉച്ച മുതൽ വൈകീട്ട് വരെ കുടിവെള്ളം കുത്തിയൊഴുകി നഷ്ടപ്പെട്ടു. വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും ഒരു നടപടിയും അവരും എടുക്കാറില്ല. കുടിവെള്ളത്തിനായി നാട്ടുകാർ പരക്കംപായുന്ന അവസരത്തിലാണ് കുടിവെള്ളം റോഡിൽ നഷ്ടപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

