ഭിന്നശേഷി കുട്ടികൾക്ക് സമഗ്ര കായിക പദ്ധതിയുമായി ബാലുശ്ശേരി ബി.ആർ.സി
text_fieldsഭിന്നശേഷി കുട്ടികൾക്ക് ബാലുശ്ശേരി ബി.ആർ.സി നടപ്പാക്കുന്ന സമഗ്ര കായിക പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു
പൂനൂർ: സമഗ്ര ശിക്ഷ കേരള ബാലുശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സമഗ്ര കായിക, മാനസിക വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. ബി.ആർ.സി പരിധിയിലുള്ള ഏഴു പഞ്ചായത്തുകളിലെ കുട്ടികൾക്കാണ് കായിക പരിശീലനവും കായിക മേളയും നീന്തൽ പരിശീലനവും ആരംഭിച്ചത്. മൂന്നു മാസം നീണ്ടുനിന്ന പരിശീലനത്തിനു ശേഷമാണ് കായികമേള അരങ്ങേറിയത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനംചെയ്തു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു.
എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി എ.കെ. അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ജഴ്സി വിതരണം ഉദ്ഘാടനംചെയ്തു. സഹായ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വനജ ഉദ്ഘാടനംചെയ്തു. ബൂട്ട് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ പി. സാജിത നിർവഹിച്ചു. നീന്തൽ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് മെംബർ സഹീർ മാസ്റ്റർ ഉദ്ഘാടനംചെയ്തു. വാർഡ് മെംബർ സി.പി. കരിം മാസ്റ്റർ, എച്ച്.എം ഫോറം കൺവീനർ നരേന്ദ്ര ബാബു, സലാം മാസ്റ്റർ, സി.കെ. മിനി, ജ്യോതി എന്നിവർ സംസാരിച്ചു. മധുസൂദനൻ സ്വാഗതവും അസീൽ നന്ദിയും പറഞ്ഞു.

