ബേക്കറി കത്തിനശിച്ചു; അഞ്ചുലക്ഷം രൂപയുടെ നഷ്ടം
text_fieldsഎലത്തൂരിൽ കത്തിനശിച്ച ബേക്കറി
എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. എലത്തൂർ പൊലീസ് സ്റ്റേഷനു സമീപത്തെ ടേസ്റ്റി ബേക്കറിയാണ് കത്തിയത്. ശനിയാഴ്ച രാത്രി കടയടച്ച് പോയതായിരുന്നു നടത്തിപ്പുകാരനായ പുഷ്പരാജനും ജീവനക്കാരും. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ബേക്കറി തുറക്കാൻ എത്തിയപ്പോഴാണ് കത്തിയമർന്ന് പുകനിറഞ്ഞ നിലയിൽ കണ്ടത്.
എലത്തൂർ സ്വദേശി അനസിെൻറ ഉടമസ്ഥതയിലാണ് കട. ഫ്രീസറും ഫ്രിഡ്ജും പലഹാരങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകളും ഉൾപ്പെടെ കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ കടക്കുള്ളിൽ പിൻവശത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫയർ യൂനിറ്റ് സ്ഥലത്തെത്തി. എലത്തൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

