ആയിശക്കുട്ടി വധത്തിന് ആറാണ്ട്; അന്വേഷണം ഇരുട്ടിൽതന്നെ
text_fieldsപന്തീരാങ്കാവ്(കോഴിക്കോട്) : വീട്ടമ്മ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ആറു വർഷം പിന്നിടുമ്പോഴും പ്രതികളെ തേടി പൊലീസ് ഇരുട്ടിൽ. 2014 ഡിസംബർ 25നാണ് പെരുമണ്ണ പെരിങ്ങാട്ട് മീത്തൽ മമ്മദിെൻറ ഭാര്യ ആയിശക്കുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇതുവരെ തുമ്പൊന്നുമായിട്ടില്ല.
ആയിശക്കുട്ടിയെ വൈകീട്ട് അഞ്ചിന് വീട്ടിനകത്ത് മരിച്ച നിലയിൽ ആദ്യം കണ്ടത് മകളാണ്. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, അന്വേഷണം പ്രതിയിലേക്കെത്തുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിനായില്ല. സംഭവം നടന്ന ദിവസം വീട്ടിൽനിന്ന് തെളിവ് ശേഖരിക്കുന്നതിന് നല്ലളം പൊലീസിന് വീഴ്ച പറ്റിയതായി അന്നുതന്നെ ആരോപണമുയർന്നതാണ്.
ചില ബന്ധുക്കളടക്കമുള്ളവർ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ശേഖരിച്ച് പ്രതികളെ പിടികൂടാനായിട്ടില്ല. നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും വൈകാതെ പ്രവർത്തനം നിലച്ചു.
ആയിശക്കുട്ടി വധത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പെരുമണ്ണ റൗണ്ട് ടേബിളിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

