Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightഷോക്കേറ്റ്​...

ഷോക്കേറ്റ്​ വീണയാൾക്ക്​ ജീവൻ നൽകി സുകുമാരൻ

text_fields
bookmark_border
sukumaran
cancel

ആ​യ​ഞ്ചേ​രി: വൈ​ദ്യു​തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് നി​ല​ത്തു​വീ​ണ​യാ​ൾ​ക്ക്​ അ​യ​ൽ​വാ​സി ര​ക്ഷ​ക​നാ​യി. മം​ഗ​ലാ​ട്ടെ മൊ​ട്ടെ​മ്മ​ൽ സു​ധീ​ഷി​ന്​ ആ​ണ്​​ അ​യ​ൽ​വാ​സി സു​കു​മാ​ര​െൻറ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത്. മ​ര​പ്പ​ണി​ക്കാ​ര​നാ​യ ​സു​ധീ​ഷ്​ ജോ​ലി​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളി​ൽ ശി​ൽ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം അ​ത്ത​രം ജോ​ലി​ക്കി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ന്ന​ത്. നി​ല​വി​ളി​ച്ച് നി​ല​ത്തു​വീ​ണ് പി​ട​യു​ക​യാ​യി​രു​ന്ന സു​ധീ​ഷി​െൻറ ശ​ബ്​​ദം കേ​ട്ട് അ​യ​ൽ​വാ​സി​യാ​യ നി​ഷ​യാ​ണ് ചീ​ളി​ൽ സു​കു​മാ​ര​നെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​യ​ർ പി​ണ​ഞ്ഞു ബോ​ധ​മ​റ്റ് കി​ട​ക്കു​ന്ന സു​ധീ​ഷി​നെ​യാ​ണ് ഒാ​ടി​യെ​ത്തി​യ സു​കു​മാ​ര​ൻ ക​ണ്ട​ത്. ​ൈക​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ത​ന്നെ സു​ധീ​ഷി​നെ സ്​​പ​ർ​ശി​ക്കാ​തെ മെ​യി​ൻ സ്വി​ച്ചു​ള്ള സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മെ​യി​ൻ സ്വി​ച്ചി​ന് മു​ക​ളി​ൽ വ​ലി​യ പ​ല​ക വെ​ച്ച​തി​നാ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഉ​ട​നെ കൈ​യി​ൽ കി​ട്ടി​യ മ​ര​ക്ക​മ്പ് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള ഫ്യൂ​സ്‌ അ​ടി​ച്ചു​തെ​റി​പ്പി​ച്ച്​ വൈ​ദ്യു​തി ബ​ന്ധം വേ​ർ​പെ​ടു​ത്തി. തു​ട​ർ​ന്ന്​ ബോ​ധ​മ​റ്റ സു​ധീ​ഷി​നെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സു​കു​മാ​ര​നെ തേ​ടി വീ​ട്ടി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sukumaranelectric shock
News Summary - Sukumaran gave life to the shocked victim
Next Story