ആയേഞ്ചരി: ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മദ്യ, മയക്കുമരുന്ന് ലോബി ആശങ്ക പരത്തുന്നു. കഴിഞ്ഞദിവസം വടകരയിൽ നടന്ന വൻ കഞ്ചാവ് വേട്ടയിലെ പിടിയിലായ പ്രതികൾ ആയഞ്ചേരി സ്വദേശികളാണ്. ഒരാൾ മെഡിക്കൽ േഷാപ്പ് ജീവനക്കാരനും സ്കൂളുകളിൽ മാർഷൽ ആർട്സ് പരിശീലകനുമാണ്.
വിദ്യാർഥികളെയും യുവാക്കളെയുമാണ് വിതരണത്തിന് ഉപയോഗിക്കുന്നത്. കണ്ടയിൻമെൻറ് സോണുകളിൽനിന്നുപോലും ലഹരി അന്വേഷിച്ച് ആളുകൾ എത്തുന്നുണ്ട്. മദ്യ- മയക്കുമരുന്ന് ലോബികളെ പിടികൂടുകയും നിയമത്തിെൻറ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എം. ഇബ്രാഹീം, ടി.എച്ച്. മൊയ്തു, എടവന മൂസ, ടി.എച്ച്. ഫൗസിയ, ടി.വി. അഹ്മദ് എന്നിവർ സംസാരിച്ചു.