Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ത്യയെ നിർവചിച്ചത്...

ഇന്ത്യയെ നിർവചിച്ചത് മതത്തി​െൻറ പേരിലല്ല -മണിശങ്കർ അയ്യർ

text_fields
bookmark_border
ഇന്ത്യയെ നിർവചിച്ചത് മതത്തി​െൻറ പേരിലല്ല -മണിശങ്കർ അയ്യർ
cancel
camera_alt

മു​സ്‍ലിം എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ഏ​ഴാ​മ​ത് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല, മ​ണി​ശ​ങ്ക​ർ അ​യ്യ​ർ, യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർ​ക്കൊ​പ്പം മ​ന്ത്രി പി. ​രാ​ജീ​വ്

കോ​ഴി​ക്കോ​ട്: ഹി​ന്ദു-​മു​സ്‍ലിം ഐ​ക്യ​മി​ല്ലാ​തെ ഇ​ന്ത്യ​യി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. ഏ​ഴാ​മ​ത് എം.​ഇ.​എ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ഭൂ​രി​ഭാ​ഗം ഹൈ​ന്ദ​വ​രാ​ണെ​ങ്കി​ലും അ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര​വാ​ദി​ക​ളാ​ണ്. ഇ​ന്ത്യ​യെ നി​ർ​വ​ചി​ച്ച​ത് ദേ​ശീ​യ​ത​യു​ടെ പേ​രി​ലാ​യി​രു​ന്നു, മ​ത​ത്തി​ന്റെ പേ​രി​ലാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് മ​തേ​ത​ര​ത്വം. മ​തേ​ത​ര ഇ​ന്ത്യ​ക്കേ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹോ​ട്ട​ൽ ഗേ​റ്റ് വേ​യി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ​ക്ക്​ അ​ദ്ദേ​ഹം ഉ​പ​ഹാ​രം കൈ​മാ​റി. ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല, യു. ​ഷ​റ​ഫ​ലി, വ്യ​വ​സാ​യി വ​ലി​യ വീ​ട്ടി​ൽ അ​ലി യു​സു​ഫ്​ എ​ന്നി​വ​രാ​ണ്​ മ​റ്റു അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ. എം.​ഇ.​എ​സ് പ്ര​സി​ഡ​ന്റ് ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഒ.​സി. സ​ലാ​ഹു​ദീ​ൻ മു​ഖ്യാ​തി​ഥി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. കെ.​കെ. കു​ഞ്ഞു മൊ​യ്തീ​ൻ സ്വാ​ഗ​ത​വും എ.​ടി.​എം അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MES Excellence Award
News Summary - Awarded MES Excellence Award
Next Story