ഒാേട്ടാ ഡ്രൈവർ ചികിത്സാസഹായം തേടുന്നു
text_fieldsകോഴിക്കോട്: വൃക്കരോഗം പിടിപെട്ട് കിടപ്പിലായ നഗരത്തിലെ ഒാേട്ടാ ഡ്രൈവർ ചികിത്സാസഹായം തേടുന്നു. നെല്ലിക്കോട് കെ.ടി താഴത്തെ വടക്കേതൊടി സ്വരാജാണ് സഹായം തേടുന്നത്.
രോഗംപിടിപെട്ടതോടെ നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുവരുകയാണ്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചത്.
ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളും പ്രായമായ പിതാവും മാതാവും അടങ്ങുന്ന സ്വരാജിെൻറ കുടുംബത്തിന് ഇതിനുള്ള സാമ്പത്തിക ശേഷിയില്ല.
രോഗം വന്നതോടെ ഒരു വഷത്തോളമായി ജോലിക്കുപോകാനും കഴിഞ്ഞിട്ടില്ല. ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിന് വാർഡ് കൗൺസിലർ എം.പി. സുരേഷ് ചെയർമാനും ആമാട്ട് രാധാകൃഷ്ണൻ കൺവീനറും പി. സുധാകരൻ ട്രഷററുമായി വടക്കേതൊടി സ്വരാജ് സഹായ കമ്മിറ്റി രൂപവത്കരിച്ചു.
സമിതിയുടെ പേരിൽ ബാങ്ക് ഒാഫ് ബറോഡയുടെ പാലാഴി ശാഖയിൽ 212101012000496 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. െഎ.എഫ്.എസ്.സി കോഡ്: VIJB0002121. ഫോൺ: 9746132132, 9349730546.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

