പോക്സോ കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ
text_fieldsവെള്ളിമാട്കുന്ന്: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയ മായനാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മേലെകൊണ്ടാവില്‍ വീട്ടിൽ മുഹമ്മദ് നൂറി (45)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പരീക്ഷ എഴുതാനായി സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റിനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറയുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതിയെ പള്ളിത്താഴത്ത് വെച്ച് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

