വയോധിക ദമ്പതികളെ ഇടിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ
text_fieldsകോഴിക്കോട്: വയോധിക ദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ പോയ ഒാേട്ടായും ഡ്രൈവറും പിടിയിൽ. സെപ്റ്റംബർ 26ന് ബീച്ച് ലയൺസ് പാർക്കിന് സമീപത്ത് അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടം വരുത്തി കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവർ മടപ്പള്ളി സ്വദേശി അമൽരാജിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ്ചെയ്തത്.
കെ.എൽ 18 കെ 275 ഒാേട്ടായാണ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ദമ്പതികളിലൊരാൾ അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ പൊലീസ് കണ്ടെത്തിയത്. തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാറിെൻറ നിർദേശപ്രകാരം എ.എസ്.ഐ എം. ജയന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ. നവീൻ, സിവിൽ പൊലീസ് ഓഫിസർ ടി.കെ. രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

