കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അന്വേഷണം ഉൗർജിതം
text_fieldsകോഴിക്കോട്: അലങ്കാര മത്സ്യം നല്‍കാമെന്നുപറഞ്ഞ് കുറ്റിച്ചിറയിലെ രണ്ടിടങ്ങളിൽ നിന്നായി നാലു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം ഊർജിതം. കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന് പങ്കുള്ളതായാണ് പ്രധാനമായും സംശയിക്കുന്നത്. കുട്ടികളും നാട്ടുകാരും നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സൈക്കിളിലെത്തിയ യുവാവ് ട്യൂഷന് ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് മത്സ്യം നല്‍കാമെന്നുപറഞ്ഞ് ഗുജറാത്തി സ്ട്രീറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നത്. ഈ സമയം സൈക്കിളില്‍ വരുകയായിരുന്ന മറ്റൊരു കുട്ടിയെയും ഒപ്പം കൂട്ടി. ഗുജറാത്തി സ്ട്രീറ്റില്‍ എത്തിയിട്ടും മത്സ്യം നൽകാതായതോടെ രണ്ടു കുട്ടികള്‍ തിരിച്ചുപോവുകയായിരുന്നു.
ഇവിടെനിന്ന മറ്റൊരു കുട്ടിയെ പിടിച്ചുവെക്കാന്‍ നോക്കിയപ്പോള്‍ കുതറി ഓടുകയായിരുന്നുവെന്നാണ് പരാതി. അതേസമയം യുവാവ് വന്ന സൈക്കിള്‍ കണ്ടെത്തിയതായാണ് വിവരം. സംഭവത്തില്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

