Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ച് ആശുപത്രിയിൽ...

ബീച്ച് ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തു

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: ജി​ല്ല ജ​ന​റ​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​ർ​ക്കെ​തി​രെ വെ​ള്ള​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു​വ​തി ജോ​ലി​ക​ഴി​ഞ്ഞ് വ​സ്ത്രം മാ​റി മ​ട​ങ്ങു​മ്പോ​ൾ സു​രേ​ഷ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​ക്കു കീ​ഴി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ദ​ലി​ത് യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. ഇ​ക്ക​ഴി​ഞ്ഞ 30ന് ​ഇ​വ​രു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. 29നാ​ണ് യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ​രാ​തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പൊ​ലീ​സ് വ്യാ​ഴാ​ഴ്ച യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKozhikode news
News Summary - Attempt to molest employee at beach hospital-A case was filed against the security supervisor
Next Story