Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവോവാദി​ എന്ന പേരിൽ പണംതട്ടാൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
മാവോവാദി​ എന്ന പേരിൽ പണംതട്ടാൻ ശ്രമം; പ്രതി പിടിയിൽ
cancel
camera_alt

റഷീദ്


കോഴിക്കോട്​: മാവോവാദി എന്നു​ പറഞ്ഞ്​ ഫോൺവിളിച്ച്​ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരൂർ ആതവനാട്​ റഷീദ്​ വരിക്കോടനെയാണ്​ (40) പെരിന്തൽമണ്ണയിൽ പ്ര​ത്യേക അന്വേഷണസംഘം അറസ്​റ്റ്​ ചെയ്​തത്​. ജില്ല സി ബ്രാഞ്ച്​ അസി. കമീഷണർ ടി.പി. ശ്രീജിത്തി​​​ൻെറ നിർദേശപ്രകാരം എസ്​.ഐമാരായ കെ.ജെ. ബേബി, അബ്​ദുൽ അസീസ്​, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ വി. സൂരജ്​ കുമാർ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടിച്ചത്​.

സ്വന്തം ആധാർകാർഡ്​ ഉപയോഗിച്ച്​ 12 സിംകാർഡുകൾ സംഘടിപ്പിച്ച പ്രതി, വിവിധ നമ്പറുകളിൽനിന്ന്​ പലരെയും വിളിച്ച്​ പണം തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ​ചെയ്​തു.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to extort money in the name of Maoists; Defendant arrested
Next Story